Pages

തെറ്റ് അത്ര വലിയ പ്രശ്നമല്ല



"ഏതൊരു മനുഷ്യനും തെറ്റുകള്‍ വന്നേക്കാം, പക്ഷെ ഒരു വിഡ്ഢിക്കു മാത്രമേ തെറ്റില്‍ നിലനില്‍ക്കാനാവൂ."
~സിസറോ.

അപകടത്തിന്‍റെ ദൃശ്യം.
ലൈബ്രറിയില്‍ ഒരു പുസ്തകം തേടിക്കൊണ്ടിരിക്കുമ്പോള്‍ ഒരിക്കല്‍ ചുവന്ന ചട്ടയുള്ള ഒരു പുസ്തകം എന്റെ കണ്ണിലുടക്കി. Error Analysis എന്ന തലക്കെട്ടില്‍ ഉള്ള ഒരു പുസ്തകമായിരുന്നു അത്. പുസ്തകത്തിന്റെ ചട്ടയില്‍ ഉണ്ടായിരുന്ന; മൂക്ക് കുത്തി വീണ തീവണ്ടിയുടെ ഫോട്ടോ എന്നെ വല്ലാതെ ആകര്‍ഷിച്ചു. ഒരു ചെറിയ പിഴവ് എങ്ങനെ വലിയ അപകടങ്ങള്‍ക്ക് കാരണമാവും എന്നതിന്റെ വലിയ തെളിവായിരുന്നു; ഗതാഗത ചരിത്രത്തില്‍ തന്നെ ലോക പ്രശസ്തി നേടിയ ആയ ഫോട്ടോ.

സ്റ്റേഷന്‍ ഭിത്തി തകര്‍ത്ത് കൊണ്ട്  താഴേക്കു മൂക്ക് കുത്തിയ എക്സ്പ്രസ് വണ്ടിയുടെ കഥ ഞാന്‍ കേള്‍ക്കുന്നത് അങ്ങിനെയാണ്.

ഗ്രാന്‍വില്ലിയില്‍ നിന്നും പാരിസിലേക്ക് പോകുന്ന എക്സ്പ്രസ് വണ്ടി ഏതാനും മിനുട്ടുകള്‍) വൈകിപ്പോയി.  ഡ്രൈവര്‍ പെല്ലെരിന്‍
വണ്ടിയുടെ വേഗത കൂട്ടി. സ്റ്റേഷനില്‍ കുതിച്ചെത്തിയ വണ്ടി പക്ഷെ എയര്‍ ബ്രേക്കില്‍ നിന്നില്ല. റയില്‍ പാളം കടന്നു മുന്നോട്ടു കുതിച്ച തീവണ്ടി സ്റ്റേഷന്‍ ഭിത്തി തകര്‍ത്ത് കൂപ്പു കുത്തിയതാവട്ടെ ഒരു പാവം സ്ത്രീയുടെ മരണത്തിനു കാരണക്കാരനായിക്കൊണ്ടായിരുന്നു.

പത്ര വില്‍പ്പനക്കാരനായ  തന്റെ പ്രിയതമനെ കാത്തു നില്‍ക്കുകയായിരുന്ന മേരി അഗസ്റ്റിന്‍, വ്യത്യസ്തമായ ഒരു മരണം കാത്തു നില്ക്കുകയായിരുന്നു! തീവണ്ടിയുടെ കൂടെ താഴേക്കു വീണ കെട്ടിടാവശിഷ്ടങ്ങള്‍ തലയിലൂടെ വീണു അവര്‍ കൊല്ലപ്പെട്ടു.
*          *          *
ഞാന്‍ തേടിക്കൊണ്ടിരുന്ന പുസ്തകം എനിക്ക് കിട്ടിയില്ല. പക്ഷെ, ഞാന്‍ തേടാതെ തേടിയ ആ പുസ്തകം എനിക്ക് കിട്ടി, Error Analysis by John Taylor. നാം എത്ര പെര്‍ഫെക്റ്റ് ആയി കാര്യങ്ങള്‍ ചെയ്താലും അതില്‍ തെറ്റുകള്‍ കടന്നു കൂടാം. എത്രത്തോളം തെറ്റ് വരാം എന്ന് കണ്ടു പിടിക്കുന്നത് ഒരു കലയാണ്‌. ആ കല ഓരോ വ്യക്തിയും സ്വായത്തമാക്കണം.  Error Analysis എന്റെ ഗവേഷണത്തിന്റെ ഒരു അവിഭാജ്യ ഘടകമായിരിക്കും എന്ന് അന്ന് ഞാന്‍ ഉറപ്പിച്ചു. ഗവേഷണത്തിന്‍റെ മാത്രമല്ല, ജീവിതത്തിന്‍റെ ഓരോ ഘട്ടത്തിലും എറര്‍ വിശകലനം വളരെ പ്രധാനമായും ചെയ്യേണ്ടതാണ് എന്ന് എനിക്ക് തോന്നുന്നു. ഈ ചിത്രം നല്‍കുന്ന പാഠം അതാണ്‌..

നോട്ട്: മൂക്ക് കുത്തി വീണ തീവണ്ടിയുടെ ഏതാനും ചിത്രങ്ങള്‍ അക്കാലത്ത് ചിലര്‍ എടുത്തു. അതില്‍ ഏറ്റവും അധികം താല്‍പര്യജനകമായ ചിത്രം നോക്കി ഞാന്‍ പെന്‍സില്‍ കൊണ്ട് വരച്ചതാണ് മുകളില്‍ കൊടുത്തിരിക്കുന്നത്.

1 comment:

  1. ചിത്രം അടിപൊളിയായിട്ടുണ്ട്.നല്ല ലേഖനം.എനിക്കിഷ്ട്ടമായി.

    ReplyDelete